കോഴിക്കോട്: സൈലത്തിന്റെ വരണ്ട് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് സ്കൂള്‍ പോഗ്രാമിലേക്ക് നൂറ് ശതമാനം സ്കോളര്‍ഷിപ്പിൽ അഡ്മിഷൻ നേടാനുള്ള നെസ്റ്റ് പരീക്ഷ സെപ്റ്റംബര്‍ 20ന് നടക്കും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളോടൊപ്പം തന്നെ നീറ്റ്, ജിഇഇ പരീക്ഷകള്‍ക്കും തയ്യാറെടുക്കാവുന്ന സ്കൂൾ പ്രോഗ്രാമാണിത്.
ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷയെഴുതാൻ യോഗ്യതയുള്ളത്. സ്റ്റേറ്റ്, സിബിഎസ്ഇ സിലബസുകളിൽ പ്രത്യേകം പരീക്ഷകൾ നടക്കും. കേരളത്തിലുടനീളമുള്ള 50ഓളം സെന്ററുകളിൽ സെപ്തംബർ 20ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ 3.30 വരെയാണ് പരീക്ഷ നടക്കുക.വിദഗ്ധർ നയിക്കുന്ന പ്രത്യേക കൗണ്‍സിലിംഗ് സെഷനും ഉണ്ടാകും.താത്പര്യമുള്ള വിദ്യാർഥികൾക്ക് https://xylemlearning.com/nest/, ഈ ലിങ്കിലൂടെ പരീക്ഷയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 6009 100 300 .